കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആൻഡ് ലൈറ്റിംഗിന്റെ ഫുഡ്സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്മിന്‍സ് റെഡി ടു കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ എക്സ്പ്രസ് മിക്സ് വിപണിയിലിറക്കി. 10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി.
ബ്രാഹ്മിന്‍സ് എക്സ്പ്രസ് മിക്സ് ശ്രേണിയില്‍ എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൈസ് ഇഡ്ലി, റൈസ് ദോശ, റവ ഇഡ്ലി, റവ ദോശ, റാഗി ഇഡ്ലി, റാഗി ദോശ, ഉപ്പുമാവ്, പൊഹഎന്നിവയാണവ. പൊഹയും ഉപ്പുമാവും മൂന്നു മിനിറ്റിനുള്ളില്‍ തയാറാക്കാം.
പുതിയ വിപണികളില്‍ കൂടുതല്‍ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നു വിപ്രോ ഫുഡ്സിലെ നിറപറ ആന്‍ഡ് ബ്രാഹ്മിന്‍സ് ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.